Sunday, May 5, 2024
keralaNews

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

കണ്ണൂര്‍ :കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ പഴയങ്ങാടി സിഐ എം.ഇ രാജഗോപാല്‍, എസ്‌ഐ പി.ജി. ജിമ്മി, ഗ്രേഡ് എസ്‌ഐ എ.ആര്‍. സര്‍ഗധരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലഹരിമരുന്ന് കേസ് പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി.സംഭവത്തില്‍ രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കണ്ണൂര്‍ റൂറല്‍ ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല.