Monday, April 29, 2024
keralaNewspolitics

ജാതി സര്‍ട്ടിഫിക്കറ്റ്; വിദ്യാര്‍ത്ഥികളുടെ ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണം

ജാതി തെളിയിക്കുന്നതിന് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി ജാതി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പ്രവേശന പരീക്ഷ അധികൃതരുടെ നിലപാട് മെഡിക്കല്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് അഖില കേരള പണ്ഡിതര്‍ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് സി ജി ശശിചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ഷിജുകുമാര്‍ എരുമേലി എന്നിവര്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 7 ന് പുറത്തിറിക്കിയ ഉത്തരവ് പ്രകാരമാണ് ജാതി സര്‍ട്ടിഫിക്കറ്റ് പ്രത്യേകം നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചത്.എസ്എസ്എല്‍സിസര്‍ട്ടിഫിക്കറ്റില്‍ ജാതിയും മതവും രേഖപെടുത്തിയിട്ടുണ്ടെങ്കില്‍ രേഖയായി ഇത് സമര്‍പ്പിച്ചച്ചാല്‍ മതിയെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളോടെ അധികൃതര്‍ ഈ നിര്‍ദേശമാണ് നല്‍കുന്നത്.എന്നാല്‍ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ജാതി സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാനുളള ഭാഗമുണ്ട്.പ്രത്യേക സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍

 

പല വിദ്യാര്‍ത്ഥികളും അപ് ലോഡ് ചെയ്തിട്ടില്ല.വെബ്‌സൈറ്റില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് പകരം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ,ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെന്ന് പ്രസിഡന്റ് സി ജി ശശിചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ഷിജുകുമാര്‍ എരുമേലി എന്നിവര്‍ അറിയിച്ചു.