Tuesday, May 14, 2024
keralaNews

കോവിഡിന്റെ പശ്ചാത്തലത്തില്‍ മണ്ഡലകാല വ്രതാനുഷ്ഠാനം വീടുകളില്‍ നടത്തണമെന്ന് എന്‍എസ്എസ്.

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ മണ്ഡലകാല വ്രതാനുഷ്ഠാനം വീടുകളില്‍ നടത്തണമെന്ന് എന്‍എസ്എസ്. ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനത്തിനുളള സാഹചര്യമില്ലാത്തതിനാലാണ് ഇത്തരത്തിലൊരു നിര്‍ദേശം. ഇത് സംബന്ധിച്ച കത്ത് കരയോഗങ്ങള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ അയച്ചു,കോവിഡ് കാലമായതിനാല്‍ വ്രാതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനം നടത്താന്‍ സാഹചര്യമില്ല.വീടുകള്‍ ശുദ്ധവൃത്തിയോടെ സൂക്ഷിച്ച് പ്രാര്‍ഥനാനിരതരാകണമെന്ന് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അയച്ച കത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ നിര്‍ദേശിച്ചു.