Monday, May 6, 2024
keralaLocal NewsNews

പുലിക്കുന്നിൽ ലോക ആദിവാസി ദിനാചരണം സംഘടിപ്പിച്ചു 

മുണ്ടക്കയം :പട്ടികവർഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ലോക ആദിവാസി ദിനാചരണം ഓഗസ്റ്റ് 9 ന്  പുലിക്കുന്നിൽ നടന്നു. ഗോത്രകലകൾ, ഐവർകളി  ഘോഷയാത്ര, പൊതുസമ്മേളനം, എസ്.എസ്.എൽ.സി പരീക്ഷ യിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളോടെ ദിനാചരണം നടത്തി.മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.റ്റി. റെയ്ച്ചൽ ഉദ്ഘാടനം ചെയ്തു. രാജൻ അറക്കുളം അദ്ധ്യക്ഷത വഹിച്ചു. ലോക ആദിവാസി ദിനം പൊതു അവധിയായി പ്രഖ്യാപിക്കുക, സർക്കാർ കലണ്ടറിൽ ഓഗസ്റ്റ് 9-ാം തീയതി ലോക ആദിവാസി ദിനമായി എഴുതിച്ചേർക്കുക, ലോക ആദിവാസി ദിനാഘോഷത്തിന് ട്രൈബൽ ഫണ്ട് സർക്കാർ അനുവദിക്കുക, ആദിവാസി ഭൂമികൾക്ക് പട്ടയം നൽകുക, ആദിവാസികളുടെ പറമ്പിൽ നിൽക്കുന്ന ആഞ്ഞിലി മുതലായ മരങ്ങൾ മുറിക്കുവാൻ സർക്കാർ അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സർക്കാരിന് നിവേദനം കൊടുക്കുവാൻ യോഗം ആവശ്യപ്പെട്ടു.
സുഭാഷ് പൂഞ്ഞാർ, സി.പി. കൃഷ്ണൻ, അശോകൻ പതാലിൽ, സാബു മലവേടൻ, മിനി നബീശൻ, സി.ആർ. ഉണ്ണി, സദാശിവൻ കാണി, ജലജ മധുസൂദനൻ, മോഹനൻ കാലായിൽ, മാത്തുക്കുട്ടി പുലിക്കുന്ന്, കെ. കെ. ദിവാകരൻ കാലായിൽ, രതീഷ് ഊരുമൂപ്പൻ പുഞ്ചവയൽ, വിശ്വനാഥൻ ഊരുമൂപ്പൻ കൊമ്പു കുത്തി, കെ. പി. ഗംഗാധരൻ ഊരുമൂപ്പൻ കോസടി, വേലു പുലി ക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.