എരുമേലി: എ.ഐ.ടി. യു.സി വാർക്ക തൊഴിലാളി യൂണിയൻ എരുമേലി പഞ്ചായത്ത് വാർഷിക സമ്മേളനം നടത്തി. എ ഐ ടി യു സി,എരുമേലി പഞ്ചായത്ത്, പ്രസിഡൻറ് എസ്.സാബു അധ്യക്ഷത വഹിച്ചു.എ. ഐ. ടി.യു. സി. ജില്ലാ ജനറൽ സെക്രട്ടറി കെ.റ്റി. പ്രമദ് സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. എ ഐ ടി യു സി പഞ്ചായത്ത് സെക്രട്ടറി സതീഷ് കുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എ ഐ ടി യു സി യൂണിയൻ മണ്ഡലം പ്രസിഡൻറ് വി പി സുഗതൻ, എ ഐ ടി യു സി.താലൂക്ക് യൂണിയൻ പ്രസിഡൻറ് കെ ബാലചന്ദ്രൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു ,കെബി പുഷ്പനാഥ് (കേരള ലോട്ടറി യൂണിയൻ ജില്ലാ കമ്മിറ്റി ) അബ്ദുൽജലീൽ (വസ്തു കരാർ തൊഴിലാളി യൂണിയൻ )ജോയ്, സുധീർ, സന്തോഷ് ടാസ് (ബാലവേദി ജില്ലാ രക്ഷാധികാരി സമിതി, സിപിഐ. സോഷ്യൽ മീഡിയ ജില്ലാ കമ്മറ്റി അംഗം ) എന്നിവർ പങ്കെടുത്തു. പുതിയ സമിതിയിലേക്ക്, സാബു (പ്രസിഡന്റ്) സതീഷ് കുമാർ (സെക്രട്ടറി )വി. പി. സുഗതൻ (ഖ ജാൻജി ) സുധീർ (കൺവീനർ )ജോയി (ജോയിന്റ് കൺവീനർ )ബിജു പുന്നമൂടൻ, അബ്ദുൽ ജലീൽ, തുടങ്ങി ഒൻപത് അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.