Sunday, April 28, 2024
indiaNews

അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന.

അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന. പൊതു പ്രവേശന പരീക്ഷ ആദ്യം നടത്താനാണ് തീരുമാനം. 2023-24 കാലയളവില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ രീതി ബാധകമാകും. റിക്രൂട്ട്‌മെന്റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ആദ്യം ഓണ്‍ലൈനായി നടത്തും ഇതില്‍ വിജയിക്കുന്നവര്‍ക്ക് ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തും. മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിജ്ഞാപനം പുറത്തിറക്കി. 2023-24 കാലയളവില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ റിക്രൂട്ട്‌മെന്റ് ബാധകമാകും.ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തി അവസാനം പൊതു പ്രവേശന പരീക്ഷ നടത്തുന്നതാണ് നിലവിലെ രീതി. മാര്‍ച്ച് ആദ്യവാരത്തോടെ ആദ്യ രണ്ട് ബാച്ചുകളുടെ പ്രവേശനം പൂര്‍ത്തിയാകും. കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക പദ്ധതിയാണ് അഗ്‌നിവീര്‍.