Friday, April 19, 2024
keralaNews

അടിപിടിയ്ക്കിടെ ഉലക്ക കൊണ്ട് അടിയേറ്റ യുവാവിന് ദാരുണാന്ത്യം.

കൊല്ലം തൃക്കരുവയില്‍ അടിപിടിയ്ക്കിടെ ഉലക്ക കൊണ്ട് അടിയേറ്റ യുവാവിന് ദാരുണാന്ത്യം.തൃക്കരുവ മണലിക്കടയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ബിനു ആണ് മരിച്ചത്. സംഭവത്തില്‍ ബിനുവിന്റെ അമ്മാവന്‍ കരുവ സ്വദേശി വിജയകുമാറിനെ കൊല്ലം അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമാണ് സംഭവം. പെയിന്റിംഗ് തൊഴിലാളികളായ ബിനുവും അമ്മാവന്‍ വിജയകുമാറും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ദിവസവും മദ്യപിച്ചെത്തി വഴുക്കുണ്ടാക്കാറുള്ളത് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.ഇത്തരത്തില്‍ കഴിഞ്ഞ രാത്രി വഴക്കുണ്ടാവുകയും പിന്നീട് അത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന്് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.