Saturday, May 4, 2024
keralaLocal NewsNewspolitics

സ്വതന്ത്രന്‍ പിന്തുണക്കും,എരുമേലി പഞ്ചായത്ത് യു ഡി എഫ് ഭരിക്കും.

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണ അനിശ്ചിതത്വത്തിനിടെ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ എരുമേലി ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് ഭരണത്തിലേറും.ചര്‍ച്ചകള്‍ക്കൊടുവില്‍ യുഡിഎഫിന് പിന്തുണന നല്‍കുകയാണെന്നും ബിനോയ് പത്രസമ്മേളനത്തില്‍ പറഞ്ഞു.പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച സംഭവത്തില്‍, തന്നെ പുറത്താക്കിയെന്ന് അനധികൃതമായാണ് പോസ്റ്റര്‍ വച്ചതെന്നും ഇതടക്കം വരുന്ന കാര്യങ്ങളില്‍ നടപടി സ്വീകരിച്ചതായും എന്നാല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് പോകുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ബിനോയ് പറഞ്ഞു.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റ് വികസനം,ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ , കുടിവെള്ള ക്ഷാമം,മാലിന്യ സംസ്‌ക്കരണം എന്നിവ പരിഹരിക്കേണ്ടതുണ്ട്.

മുക്കൂട്ടുതറ കേന്ദ്രമായി വികസനം നടക്കുന്നില്ലെന്നും-എരുമേലി പഞ്ചായത്ത് വിഭജനത്തെ അനുകൂലിക്കുന്നതായും ബിനോയി പറഞ്ഞു.23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫും -എല്‍ഡിഎഫും 11 സീറ്റുകള്‍ വീതവും,ഒരു സ്വതന്ത്രനും വിജയിച്ചതോടെ മുന്നണികള്‍ക്ക് ഭൂരിപക്ഷമില്ലാതെ വരുകയും സ്വതന്ത്ര അംഗത്തിന്റെ പിന്തുണ നിര്‍ണ്ണായകമാകുകയായിരുന്നു.കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് തുമരംപാറ വാര്‍ഡില്‍ ബിനോയി സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു . ഈ സീറ്റ്കോണ്‍ഗ്രസ് ഘടക കക്ഷിയായ ആര്‍ എസ് പി ക്ക് നല്‍കിയെങ്കിലും 100 ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് . കോണ്‍ഗ്രസുകാരനായ ബിനോയ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജി വയ്ക്കുകയും തുമരംപാറയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുകയുമായിരുന്നു.പത്ര സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മറ്റി രക്ഷാധികാരി അശോക് കുമാര്‍ റ്റി പി,സുരേഷ് ബാബു ചെയര്‍മാന്‍,അരുണ്‍ കുമാര്‍ കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു.