Friday, April 19, 2024
indiaNews

ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി ‘ടോമി’ എന്ന നായ

ബിഹാറിലെ ഗയയില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി ‘ടോമി’ എന്ന നായ. നായയ്ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിചിത്രമായ അപേക്ഷ ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ കുഴങ്ങി.ഈ നായയ്ക്ക് സ്വന്തമായി ആധാര്‍ കാര്‍ഡും ഉണ്ട്. ആധാര്‍ കാര്‍ഡില്‍ നായയുടെ ചിത്രവും എല്ലാ ഡീറ്റയില്‍സും രേഖപ്പെടുത്തിയിട്ടുണ്ട്.ഉദ്യോഗസ്ഥര്‍ ഈ അപേക്ഷ നിരസിച്ചിട്ടുണ്ട്. ഈ വ്യാജ ആപ്ലിക്കേഷന്‍ പിന്നിലുള്ളയാളെ പിടികൂടാന്‍ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടോമിയുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ഫോണ്‍ നമ്പര്‍ ട്രൂകോളറില്‍ നോക്കിയപ്പോള്‍ രാജ ബാബു എന്നയാളുടെ പേര് വിവരങ്ങളാണ് കാണിക്കുന്നതെന്ന് ഗുരാരു ബ്ലോക്ക് സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ ത്രിവേദി പറയുന്നു.ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ടോമിയുടെ ജനനത്തീയതി 2022 ഏപ്രില്‍ 14 ആണ്. ടോമിയുടെ അച്ഛന്റെ പേര് ഷെറു എന്നും അമ്മയുടെ പേര് ജിന്നി എന്നുമാണ്. ഗ്രാമം; പാണ്ഡേപോഖര്‍, പഞ്ചായത്ത്; റൗണ, വാര്‍ഡ് നമ്പര്‍; 13, പൊലീസ് സ്റ്റേഷന്‍; കോഞ്ച് എന്നിങ്ങനെയാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. ആധാര്‍ സാധാരണക്കാരന്റെ അവകാശം എന്ന ആധാറിലെ വാക്യത്തിന് പകരമായി ”ആധാര്‍ ആം കുത്ത കാ അധികാര്‍” എന്നാണ് എഴുതിയിരിക്കുന്നത്.