Friday, May 10, 2024
keralaNews

ഭൂ അവകാശ – വനാവകാശ  മാനിഫെസ്റ്റോ ചർച്ച  സമ്മേളനം നടത്തി. 

ആദിവാസി ദളിത്‌ മുന്നേറ്റ സമിതി, ആദിവാസി ഗോത്ര  മഹാ സഭ, ദളിത്‌ – ആദിവാസി സ്ത്രീ പൗരവകാശ കൂട്ടായ്മ, ഏകതാ പരിഷത്ത്, കെ പി എം എസ്, അരിപ്പ ഭൂ  സമര സമിതി തുടങ്ങിയ  സംഘടനകൾ  തിരുവനന്തപുരം കേസരി ഹാളിൽ ഇന്നലെ വിളിച്ചു ചേർത്ത ഭൂ അവകാശ – വനാവകാശ  മാനിഫെസ്റ്റോ ചർച്ച  സമ്മേളനം, ഡോക്ടർ ശശി  തരൂർ  എം പി ഉത്ഘാടനം ചെയ്തു. പാർശ്വവാൽകൃതരുടെ  ഭൂ – വനാവകാശ വിഷയങ്ങൾ അവഗണിക്കാനാവില്ലെന്നും, പതിറ്റാണ്ടുകളായി നീതി  നിഷേധിക്കപ്പെട്ട ജനങ്ങളോടൊപ്പം കോൺഗ്രസ്സും യു ഡി എഫും നിൽക്കണമെന്നും UDF മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ കൂടിയായ  ശശി  തരൂർ  പറഞ്ഞു. വിവിധ ഭൂ സമര   പ്രവർത്തകരും  ദളിത്‌ ആദിവാസി സംഘടന  നേതാക്കളും  ഉന്നയിച്ച ആവശ്യങ്ങൾ ഒന്നര മണിക്കൂർ കേട്ട ശേഷം  പ്രതികരിക്കുകയായിരുന്നു തരൂർ. ഡോക്ടർ ആ ർ സുനിൽ എം ഗീതനന്ദൻ  സി എസ് മുരളി, ശ്രീരാമൻ  കൊയ്യോൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ മാനിഫെസ്റ്റോ കെ പി സി സി വിർക്കിങ് പ്രസിഡന്റ്‌ കോടിക്കുന്നിൽ സുരേഷ് എം പി ശശി  തരൂരിന്  കൈമാറി, എയ്ഡഡ് മേഖലയിലെ  സംവരണം, പിൻവാതിൽ  നിയമനം, പൊതുമേഖല  സ്ഥാപനങ്ങളുടെ  സ്വകാര്യ വത്കരണത്തിലൂടെയുള്ള സംവരണ  നഷ്ടം, ലൈഫ് പദ്ധതി നടപ്പാക്കുന്നതിൽ പട്ടികജാതി  പട്ടിക്കവർഗ  വിഭാഗങ്ങളോടുള്ള അനീതി തുടങ്ങിയ വിഷയങ്ങളും, അരിപ്പ, ചെങ്ങറ ഭൂ  പ്രശ്നം പരിഹരിക്കുന്നതിൽ അനാസ്ഥതുടങ്ങിയ  വിഷയങ്ങൾ
കെ പി എം എസ് സെക്രട്ടറി പി എം വിനോദ്, മൺവിള രാധാകൃഷ്ണൻ (KPCC Vice President)ഡോക്ടർ രാധാകൃഷ്ണൻ നായർ (രജിസ്ട്രാർ സെൻട്രൽ യൂണിവേഴ്സിറ്റി
കെ ശശിധരൻ (ആദിവാസി കോൺഗ്രസ്‌ &KPCC സെക്രട്ടറി ) വടകോഡ് മോനച്ചൻ (ഏകതാ പരിഷത്ത് )കെ സി സുബ്രഹ്മണ്യൻ (KGOU state secretary )പവിത്രൻ  തില്ലെങ്കേരി (ഏകതാ പരിഷത്ത് )സുലേഖ ബീവി (അരിപ്പ ഭൂ  സമര  സമിതി )ബിനു ചക്കാല, എം ജി മനോഹരൻ, ബി വരദരാജൻ, വി രമേശൻ, പി വൈ അനിൽ ലത മേനോൻ ചർച്ചയിൽ  പങ്കെടുത്തു