Friday, May 3, 2024
keralaNews

അഡ്വ. കെ. കെ. ബലറാമിനെ സംഘചാലകായി തിരഞ്ഞെടുത്തു.

ആർഎസ് എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ. കെ. കെ. ബലറാമിനെ തിരഞ്ഞെടുത്തു.കൊച്ചി ഭാസ്കരീയത്തിൽ വച്ചു നടന്ന ആർ എസ് എസ് പ്രാന്തീയ പ്രതിനിധി സഭയിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.ആരോഗ്യപരമായ കാരണങ്ങളാൽ പി.ഇ.ബി മേനോൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ സംഘചാലകനെ തിരഞ്ഞെടുത്തത്.അഡ്വ.കെ.കെ. ബലറാം കണ്ണൂർ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകളിൽ വഹിച്ചിട്ടുണ്ട്.2003 മുതൽ പ്രാന്ത സഹ സംഘചാലകായി പ്രവർത്തിച്ചു വരികയായിരുന്നു.ബാർ കൗൺസിൽ വൈസ് ചെയർമാനായിരുന്നു.കണ്ണൂർ ശ്രീഭക്തി സംവർദ്ധിനി യോഗം ഡയറക്ടർ,ജനസേവ സമിതി മനേജിങ്ങ് ട്രസ്റ്റി,പള്ളിക്കുളം സേവാ ട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചു വരുന്നു.