Saturday, April 27, 2024
keralaNews

മണിമലയിൽ നിയമപ്രകാരം  കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കോട്ടയം ജില്ലയിൽ ആദ്യമായി നിയമപ്രകാരം  കാട്ടുപന്നിയെ
മണിമലയിൽ വെടിവെച്ചുകൊന്നു.മണിമല പൊന്തൻപുഴ ആലപ്ര മേലേക്കവല കരിമ്പനക്കുളം താന്നിക്കുഴി കറിക്കാട്ടൂർ പുലികല്ല് തുടങ്ങിയ സ്ഥലങ്ങളിൽ കാർഷികവിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നതിനെരെ നാട്ടുകാരുടെ നിരന്തര പരാതിയിലാണ് നടപടി.വനംവകുപ്പ്  നേരിട്ടുള്ള ഇടപെട്ടതിനെ തുടർന്ന് സർക്കാർ അനുമതി ലഭിച്ചതോടെ താന്നികുഴി വെള്ളക്കൽ റോസ്മേരിയുടെ കൈത തോട്ടത്തിൽ നിന്ന് ലൈസൻസുള്ള തോക്കിന് ഉടമ പന്നിയെ വെടിവെച്ചുകൊന്നു. പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റെജി പി യുടെ നേതൃത്വത്തിൽ വനപാലകർ എത്തി പന്നിയുടെ ജഡം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു മറവുചെയ്തു. കാട്ടുമൃഗങ്ങളുടെ ശല്യം ഈ പ്രദേശങ്ങളിൽ വളരെ വ്യാപകമായ തോതിൽ ഉണ്ട്.