Sunday, May 5, 2024
educationindiaNews

സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1 സെപ്റ്റംബര്‍ 2ന് വിക്ഷേപിക്കും

ന്യൂഡല്‍ഹി: സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ 1 ന്റെ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സെപ്റ്റംബര്‍ 2 ന് പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നും പകല്‍ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു.വിക്ഷേപണം കാണാന്‍ സാധാരണക്കാര്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് വിവരങ്ങളും ഇസ്രോ പുറത്തവിട്ടു. ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടന്‍ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയര്‍മാനും സൂചന നല്‍കിയിരുന്നു. ചന്ദ്രയാന്‍ 3 ന്റെ വിജയത്തിന് ശേഷം നടത്തിയ അഭിസംബോധനയിലും ഇസ്രോ ചെയര്‍മാന്‍ ഇത് ആവര്‍ത്തിച്ചിരുന്നു.