Saturday, May 4, 2024
Local NewsNews

മൂക്കന്‍പെട്ടിയില്‍ ജയന്തി ആഘോഷം

മൂക്കന്‍പെട്ടി: മൂക്കന്‍പെട്ടി 1743 നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗം ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം 31 8 2023 വ്യാഴാഴ്ച ശാഖാ യോഗം, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബയൂണിറ്റുകള്‍ ,എസ് എച്ച് ജി ഗ്രൂപ്പുകള്‍ ,കുമാരി സംഘം, ബാലജനയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തും.                                                                                                    ക്ഷേത്രം മേല്‍ശാന്തി രാഹുല്‍ ശാന്തിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രാനുഷ്ഠാന ചടങ്ങുകള്‍ നടത്തപ്പെടുന്നതും രാവിലെ 7 30ന് ശാഖാ യോഗം പ്രസിഡന്റ് പി വി ശിവദാസ് പുത്തന്‍പുരയില്‍ പതാക ഉയര്‍ത്തുന്നത് ആണ് 9 30 ന് ക്ഷേത്രാങ്കണത്തില്‍ നിന്ന് കാളകെട്ടിയിലേക്കുള്ള ഘോഷയാത്ര ഉദ്ഘാടനം എസ്എന്‍ഡിപി എരുമേലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ കെ ബി ഷാജി നിര്‍വഹിക്കുന്നതും 12 മണിക്ക് ജയന്തി സന്ദേശം എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍ എം വി അജിത് കുമാര്‍ നല്‍കുന്നതും ആണെന്ന് ശാഖാ യോഗം പ്രസിഡണ്ട് പി വി ശിവദാസ് വൈസ് പ്രസിഡണ്ട് പിജി റെജിമോന്‍ സെക്രട്ടറി പിആര്‍ ശശിധരന്‍ എന്നിവര്‍ അറിയിച്ചുകൊള്ളുന്നു