Saturday, May 18, 2024
keralaNews

ഇടുക്കിയില്‍ വാക്ക് തര്‍ക്കത്തിനിടെ ജേഷ്ഠനെ അനുജന്‍ വെടിവെച്ചു

ഇടുക്കി : ഇടുക്കിയില്‍ വാക്ക് തര്‍ക്കത്തിനിടെ ജേഷ്ഠനെ അനുജന്‍ വെടിവെച്ചു. സേനാപതി മാവര്‍ സിറ്റിയിലാണ് സംഭവം. മാവര്‍സിറ്റി സ്വദേശി സിബിക്കാണ് കഴുത്തില്‍ വെടിയേറ്റത്. 

അനിയന്‍ സാന്റോ എയര്‍ഗണ്‍ കൊണ്ട് ജേഷ്ഠനെ വെടിവെക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിബി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് സഹോദരങ്ങളായ സിബിയും സാന്റോയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്. വൈകീട്ട് സാന്റോയുടെ വീട്ടില്‍ എത്തിയ സിബി സാന്റോയുടെ സുഹൃത്തിനെ വീട്ടില്‍ കാണുകയുംസുഹൃത്തിനെ വീട്ടില്‍ കയറ്റിയത് ചോദിച്ച് സഹോദരനുമായി വഴക്കിടുകയും                                                                              ചെയ്തു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി. പണിസാധങ്ങള്‍ എടുക്കാന്‍ തിരികെ സാന്റോയുടെ വീട്ടിലേക്ക് എത്തിയ സമയത്താണ് സിബിക്ക് നേരെ സഹോദരന്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കഴുത്തിനു വെടിയേറ്റ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അടിമാലിയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. സിബി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആക്രമണത്തിന് ശേഷം സഹോദരന്‍ സാന്റോ ഒളിവില്‍ പോയി. സംഭവത്തില്‍ ഉടുമ്പന്‍ചോല പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.