Monday, April 29, 2024
keralaNews

സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം.

സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യം മുഖ്യമന്ത്രി തളളിയതോടെയാണ് ഇന്നത്തെ സഭാനടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എഴുന്നേല്‍ക്കുകയായിരുന്നു. മന്ത്രിയുടേത് നിഷേധാത്മക നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തുകയും ചെയ്തു. സഭ തുടങ്ങിയപ്പോള്‍ തന്നെ മന്ത്രി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയിരുന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി തളളി. ഇതോടെയാണ് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചത്.