Friday, May 3, 2024
indiaNewspolitics

വിദ്വേഷപ്രസംഗം ആര് നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കും: സുപ്രീം കോടതി

ദില്ലി: വിദ്വേഷപ്രസംഗങ്ങള്‍ ഏത് വിഭാഗങ്ങള്‍ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. ഇതിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ എടുക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. നൂഹ് സംഘര്‍ഷത്തിന് ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേരളത്തില്‍ ലീഗ് റാലിയില്‍ നടന്ന വിദ്വേഷമുദ്രവാക്യം ഒരു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആണ് കോടതി നീരീക്ഷണം. ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഈ മാസം 25 ലേക്ക് മാറ്റി.