അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി

ഡല്‍ഹി : അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കി. കേരളത്തിലേക്ക് വരാനാകും. കര്‍ണ്ണാടകയിലെ ബാംഗ്ലൂരില്‍ ജയിലിലായിരുന്നു.രണ്ട് മാസത്തേക്കാണ് ജാമ്യം . ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി ചികില്‍സക്കായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. എപ്പോള്‍ വേണമെങ്കിലും തിരിച്ച് പോകാന്‍ സമ്മതമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാൻ വരാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.