റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
ചിങ്ങവനം: പരുത്തുംപാറയില്‍ റിട്ട. സര്‍ക്കാരുദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.പരുത്തുംപാറ കുഴിയാത്ത് കണിയാംപറമ്പില്‍ കെ എ ഫിലിപ്പി (കുഞ്ഞുമോന്- 57)നെയാണ് പുരയിടത്തിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ്. അധ്യാപികയായ ഭാര്യ വൈകിട്ട് സ്കൂളില്‍ നിന്നും എത്തിയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് രാത്രി 8 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.