Monday, April 29, 2024
keralaNewspolitics

എസ് ഐ ആനി ശിവയെ ഫേസ്ബുക്കിലൂടെ അപമാനിച്ച ഹൈക്കോടതി അഭിഭാഷകക്കെതിരെ കേസ്

ഉത്സവപ്പറമ്പുകളിലെ വില്‍പ്പനക്കാരിയില്‍ നിന്ന് സ്വയപ്രയത്‌നത്തിലൂടെ എസ് ഐ ആയ ആനി ശിവക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയ അഭിഭാഷകക്കെതിരെ കേസ്. ഫേസ്ബുക്കില്‍ നിരന്തരം ആനി ശിവയെ അപമാനിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ കേസെടുത്തത്.                                                        ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്. സേനയിലെ ഒരാളെ അപമാനിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിട്ടും പൊലീസ് ആരും കേസെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം, കേസെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സംഗീത ഫേസ്ബുക്കില്‍ പ്രതികരിച്ചു. ചാനലുകളില്‍ നിന്ന് പ്രതികരണത്തിനായി വിളിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ അങ്ങനെയാണെന്നും അവര്‍ പറഞ്ഞു. എഫ് ഐ ആര്‍ കോപ്പി കൈയില്‍ കിട്ടിയ ശേഷം ഭാവി നടപടികള്‍ ആലോചിക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.