Thursday, May 9, 2024
HealthkeralaNews

കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും അപൂര്‍വ്വ ശസ്ത്രക്രിയ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ നട്ടെല്ലിന്റെ വളവു നിവര്‍ത്തി. 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കാണ് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ നടത്തിയത്. തോറാകൊളുംബാര്‍കൈ ഫോസ്‌കോളിയോസിസ് എന്ന അപൂര്‍വ്വ രോഗമായിരുന്നു കുട്ടിക്ക്. ഇത് ജന്മനാലോ, വളര്‍ച്ചയിലോ നട്ടെല്ലിനുണ്ടാകുന്ന വളവ് എന്ന രോഗമാണ്. രണ്ടാഴ്ച മുമ്പാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രീയ നടക്കുകയും ഇന്നലെ ( ചൊവ്വ ) ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.കുട്ടിക്ക് ഇപ്പോള്‍ ശരിയായി നടക്കാമെന്നു മാത്രമല്ല വൈകല്യാവസ്ഥയും തീര്‍ത്തും മാറുകയും ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കു ലക്ഷങ്ങള്‍ ചിലവു വരുമ്പോള്‍ മെഡിക്കല്‍ കോളേജില്‍ ഒരു ലക്ഷത്തിന് താഴെ മാത്രമാണ് ചിലവ്. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി കെ ബാലകൃഷ്ണനുപുറമെ ഡോക്ടര്‍മാരായ ടിനു രവി ഏബ്രഹാം, ജ്യോതിഷ് എല്‍എസ്, ഫിലിപ്പ് ഐസക്ക്, ഷാജു മാത്യു, വിനു വി ഗോപാല്‍, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ.ഷീലാ തോമസ്, ഡോ.സുജ, ഡോ.റോഷന്‍, നഴ്‌സുമാരായ പ്രീയ, ജെനു, ജയലക്ഷ്മി, പ്രിയങ്ക എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.