Sunday, April 28, 2024
keralaNews

ദമ്പതികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു : സ്ഥലം കൗണ്‍സിലര്‍.

കൊച്ചി :പഴനിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് സ്ഥലം കൗണ്‍സിലര്‍. മരിച്ച രഘുരാമന്‍ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചവരെപ്പറ്റി അറിയില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു.എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് പഴനിയിലെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് സൂചിപ്പിച്ച് ഏഴു പേരുടെ പേരുകളും കുറിപ്പിലുണ്ട്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്നു കുറിപ്പില്‍ പറയുന്നു.