ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരില്‍ സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ച ഡോ. ഡാനിഷ് പിടിയില്‍
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരില്‍ സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ച ഡോ. ഡാനിഷ് പിടിയില്‍. ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മതം മാറാത്തത് കൊണ്ട് സഹോദരി ഭര്‍ത്താവിനെ ഡാനിഷ് നടുറോഡില്‍ മര്‍ദ്ദിക്കുകയായിരുന്നു. സഹോദരിയായ ദീപ്തിയുടെ ഭര്‍ത്താവ് മിഥുനെയാണ് ഡാനിഷ് മര്‍ദ്ദിച്ചത്. ദീപ്തിയെ മിഥുന് പ്രണയിച്ച് വിവാഹം കഴിച്ചതാണ്.മതംമാറാന്‍ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മര്‍ദ്ദിച്ചത്. മിഥുന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര് വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ദീപ്തിയുടെ സഹോദരനായ ഡാനിഷ് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറാണ്.