Saturday, April 20, 2024
AstrologykeralaNews

ഇന്ന് വിശുദ്ധ വാരാചരണത്തിന് തുടക്കം

കൊച്ചി: ആരാധനായലയങ്ങളിലെ ഇന്നത്തെ ചടങ്ങുകളോടെ ഓശാന ഞായറിന് ഇന്ന് തുടക്കമാകും. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ആചരിക്കുന്നത്. യേശുദേവന്റെ ജറുസലം പ്രവേശനത്തെ ജനങ്ങള്‍ രാജകീയമായി വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലാലാണ് ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്.   കുരിശിലേറ്റപ്പെടുന്നത്ന് മുന്‍പ് കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്ന യേശുദേവനെ ജനങ്ങള്‍ ഒലിവു മരച്ചില്ലകള്‍ വഴിയില്‍ വിരിച്ച് സ്വീകരിച്ചു. യേശുദേവനെ സാധാരണക്കാരായ ജനങ്ങള്‍ ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി വരവേറ്റ ബൈബിള്‍ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകള്‍ വിശുദ്ധ വാരാഘോഷത്തിലേക്ക് കടക്കുന്നു.കേരളത്തിലെ പ്രസിദ്ധമായ ക്രൈസ്തവ ആരാധനായലയങ്ങളില്‍ ഇന്ന് പ്രത്യേക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്, മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്റ് തോമസ് മൗണ്ടില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രെസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എറണാകുളം എളംകുളം സെന്റ് മേരീസ് സുനോറോ പള്ളിയില്‍.