Monday, April 29, 2024
keralaNews

എരുമേലിയിൽ വാഹന പരിശോധനക്കിടെ എസ്.ഐ പരിക്കേറ്റ സംഭവം; പ്രതിയെ റിമാൻഡ് ചെയ്തു. 

എരുമേലി:വാഹന പരിശോധനക്കിടെ എസ്.ഐക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയായ എലിവാലിക്കര സ്വദേശി പൊയ്കയില്‍ സുബിത്ത് സാബു (19) വിനെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.30 ഓടെമുക്കൂട്ടുതറ എം.ഇ എസ് കോളേജ് ജംഗഷനില്‍വാഹനപരിശോധനക്കിടെയായിരുന്നു സംഭവം.റോഡില്‍ വാഹനങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കെ അതു വഴി വന്ന ബൈക്കിന് കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ബൈക്ക് വേഗത കുറച്ചു നിര്‍ത്താനായി വന്നതുകണ്ട് അടുത്തേക്ക് ചെന്നപ്പോള്‍ ബൈക്ക് വേഗത്തില്‍ എടുക്കുകയും എസ്.ഐയെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.തലക്കും,താടിക്കും നാല് സ്റ്റിച്ച് ഉണ്ട്.മൂക്കിന്റെ പാലവും പൊട്ടിയതായും എരുമേലി എസ് എച്ച്. ഒ മനോജ് എം. പറഞ്ഞു.അപകടത്തെ തുടര്‍ന്ന്.പരിക്കേറ്റ ഷാജിയെ മുക്കൂട്ടുതറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി.സംഭവത്തില്‍ പ്രതിയായ സുബിത്ത് സാബുവിനെ റിമാന്റ് ചെയ്തു.