കൊതുക് വര്‍ദ്ധിക്കുന്നു
എരുമേലി : കൊതുക് – ജലജന്യ മറ്റ് പകര്‍ച്ച വ്യാധികള്‍ പടരുമ്പോഴും റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം നിറഞ്ഞു നില്ക്കുന്നതായി പരാതി. എരുമേലി ഗ്രാമ പഞ്ചായത്തിലെ വലുതും – ചെറുതുമായ സ്വകാര്യ വ്യക്തികളുടെ റബ്ബര്‍ തോട്ടങ്ങളിലാണ് ചിരട്ട വെള്ളം കളഞ്ഞ് കമഴ്ത്തി വയ്ക്കാതിരിക്കുന്നത്. ഇത്തരത്തില്‍ ചിരട്ട വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പറയുമ്പോഴും റബ്ബര്‍ തോട്ടമുള്ളവര്‍ അത് വക വയ്ക്കുന്നില്ല.
റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കൊതുകുകള്‍ പെരുകുന്നുവെന്ന ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ കൊതുകുകള്‍ പെരുകുമ്പോഴും തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കാന്‍ തയ്യാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എരുമേലി ടൗണിന് ചുറ്റും, മലയോര മേഖലയിലും കര്‍ശനമായ പരിശോധനയും – നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)