കൊച്ചി: 25 വര്‍ഷത്തിന് ശേഷം താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന് സിദ്ദിഖിനെ തെരഞ്ഞെടുത്തു. ഇടവേള ബാബുവിന് പകരക്കാരനായാണ് സിദ്ദിഖ് എത്തുന്നത്. കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വോട്ടെടുപ്പിലൂടെ സിദ്ദിഖ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കുക്കു പരമേശ്വര്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. എന്നാല്‍ ഭൂരിപക്ഷ പിന്തുണ സിദ്ദിഖിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പിലൂടെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. ഇതില്‍ മഞ്ജുപിള്ളയെ പിന്തള്ളികൊണ്ട് ജഗദീഷും, ജയന് ചേര്‍ത്തലയും വോട്ടെടുപ്പില്‍ വിജയിച്ചു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും, ബാബുരാജും മത്സരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ ബാബുരാജ് വിജയിച്ചു. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിനെയും ട്രഷററായി ഉണ്ണിമുകുന്ദനെയും ഏകകണ്ഠേമായി നേരത്തെ തെരഞ്ഞെടുത്തിരുന്നു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)