കോരുത്തോട്: പനക്കച്ചിറ 504 അഭയം എസ് എച്ച് ഗ്രൂപ്പിന്റെ രണ്ടാമത് വാര്‍ഷികം നടത്തി. വാര്‍ഡ് മെമ്പര്‍ സിനു സോമന് ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം എസ്. ഐ വിബിന് കെ ബി മുഖ്യഅതിഥിയായി. കഴിഞ്ഞ എസ് എസ് എല്‍ സി – പ്ലസ് ടൂ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോ വിതരണം ചെയ്തു. തുടര്‍ന്ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ എടുത്തു. എസ്. ഐ ചൊല്ലിക്കൊടുത്തു. കിടപ്പു രോഗികള്‍ക്ക് ചികിത്സ സഹായം കൊടുത്തു . സംഘം പ്രസിഡന്റ് പി റ്റി ജയന്, സെക്രട്ടറി മനേഷ് കുമാര്‍, ട്രഷര്‍ സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ബൈജു പുളിമൂട്ടില്‍,ജോയിന്റ് സെക്രട്ടറി അഷ്ടമന്‍ എന്നിവര്‍ പ്രസംഗിച്ചു.
മേഖലയില്‍ നടന്ന വായോധികയുടെ അപകട മരണത്തില്‍, മികച്ച അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയ മുണ്ടക്കയം പോലീസ് സേനക്കും ചടങ്ങില്‍ ആദരവ് നല്കി.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)