കോവിഡ് 19 -ന്റെ പേര് പറഞ്ഞു 65 വയസ്സ് കഴിഞ്ഞവരെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐഎന്‍ടിയുസി നടത്തുന്ന സമരത്തിന്റെ ഭാഗമായി 65 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചാല്‍ അറ്റന്‍ഡന്‍സ് നല്‍കി ശമ്പളം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ കോട്ടയം മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നിവേദനം നല്‍കി .
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം എന്‍ ദിവാകരന്‍ നായര്‍, പ്രകാശ് പുളിക്കല്‍, എന്‍ എസ് ഹരിശ്ചന്ദ്രന്‍, ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, ബിജു ഇമ്മാനുവല്‍ എന്നിവരും പങ്കെടുത്തു .