25 ബോളിവുഡ് താരങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധം.

മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ 25ഓളം താരങ്ങളിലേക്ക്. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോട് താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തി. റിയയുടെ സഹോദരന്‍ സൗവിക്ക് ചക്രബര്‍ത്തിയും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ചില താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം തുറന്നുകാണിക്കുന്ന ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍.സി.ബി കണ്ടെടുത്തിരുന്നു. 25 പേര്‍ക്കും എന്‍.സി.ബി ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് വിവരം.താരങ്ങളുടെ പട്ടിക മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.