2018ല്‍ പ്രളയത്തിനു ശേഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് 4 ദിവസം മുന്‍പ് ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് പോയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത് ആ സന്ദര്‍ശനത്തിലാണ്. ഈ സഹായം ഉപയോഗിച്ച് തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്റെ 2 ഏക്കര്‍ ഭൂമിയില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇതിനു കരാര്‍ നല്‍കിയതിനു സ്വകാര്യകമ്ബനി നല്‍കിയ കമ്മിഷന്‍ ആണ് ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.ഈ നിലപാട് ഇപ്പോള്‍ സര്‍ക്കാരിനും എം.ശിവശങ്കറിനും തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൂടി കമ്മിഷന്‍ കിട്ടിയെന്ന് സൂചന നല്‍കുന്ന വെളിപ്പെടുത്തലാണ് സര്‍ക്കാരിന് തിരിച്ചടി ആയിരിക്കുന്നത്.

You must be logged in to post a comment Login