രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ആഘോഷപൂര്‍വം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് റിസര്‍വ് ബാങ്ക്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത്തി മൂവായിരത്തി 632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് മുപ്പത്തി രണ്ടായിരത്തി 910 ലക്ഷവും. എന്നാല്‍ 2019-2020 സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പോലും അടിച്ചിട്ടില്ലെന്നും ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ആളുകള്‍ ആവശ്യപ്പെടുന്ന നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കാനാണ് തീരുമാനം. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ താത്പര്യപ്പെടുന്ന നോട്ടുകള്‍ ഏതെന്ന് കണ്ടെത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചു.