147 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 147 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ പ്ലാനിലൂടെ 10 ജിബി ഡാറ്റയാണ് ലഭിക്കുക. ഓഗസ്റ്റ് ഒന്ന് മുതല്‍ 31 വരെ ചില പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ അധിക വാലിഡിറ്റിയും നല്‍കും.
ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനായ 147 രൂപ ആക്ടിവേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് 123 എന്ന നമ്പരിലേക്ക് എസ്എംഎസ് അയക്കാം. ബിഎസ്എന്‍എല്‍ ചെന്നൈ സര്‍ക്കുലറിലാണ് ഈ പ്ലാന്‍ പോസ്റ്റ് ചെയ്തത്. ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.എല്ലാ നെറ്റ് വര്‍ക്കിലേക്കും എസ്ടിഡി, ലോക്കല്‍ കോളുകളും സൗജന്യമായി ലഭിക്കും. 30 ദിവസത്തേക്കുള്ള ബിഎസ്എന്‍എല്‍ ട്യൂണുകളും ഈ പ്ലാനിനൊപ്പം ലഭ്യമാകും.