12 വയസിന് മുകളിലുളള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കൊവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാകും എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം.
രോഗവ്യാപനമുള്ള സ്ഥലങ്ങള്‍, മാസ്‌ക് ഉപയോഗിക്കാനുള്ള പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേല്‍നോട്ടവും എന്നിവ പരിഗണിക്കണം. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നല്‍കേണ്ടതെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദ്ദേശിക്കുന്നു. ഡബ്ല്യുഎച്ച്ഒയും യൂനീസെഫും സംയുക്തമായി വെബ്‌സൈറ്റിലൂടെയാണ് ആദ്യമായി കുട്ടികള്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.