Thursday, May 2, 2024
keralaNews

ഹരിദാസിന്റെ വീടിനു സമീപത്തുനിന്ന് വാളും ഇരുമ്പുദണ്ഡും കണ്ടെത്തി.

കണ്ണൂര്‍ തലശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ സ്വദേശി ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തുന്നു. ഹരിദാസിന്റെ വീടിനു സമീപത്തുനിന്ന് വാളും ഇരുമ്പുദണ്ഡും കണ്ടെത്തി. ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഒരു കാല്‍ പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലാണ്.മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങവെ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് കൊല്ലപ്പെട്ടത്. രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഹരിദാസിനെ വീടിനു മുന്നില്‍വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഹരിദാസിനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റിരുന്നു. സംഭവത്തില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.