Monday, May 13, 2024
keralaNews

രണ്ടു വയസുകാരിയുടെ നില അതീവ ഗുരുതരം

കൊച്ചി തൃക്കാക്കര സ്വദേശിനിയുടെ രണ്ടു വയസുകാരിയെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയുമാണ് ഇന്നലെ അര്‍ധരാത്രിയോടെ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തൃക്കാക്കര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അമ്മയുടെയും മുത്തശ്ശിയുടെയും മൊഴി രേഖപ്പെടുത്തി. ഇരുവരുടെയും മൊഴികളിലുള്ള പൊരുത്തക്കേടുകളെ തുടര്‍ന്നു വീണ്ടും പൊലീസ് എത്തി മൊഴി രേഖപ്പെടുത്തുന്നുണ്ട്. കുഞ്ഞ് വീണു തലയ്ക്കു പരുക്കേറ്റു എന്നാണ് അമ്മയുടെ മൊഴി. കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും ഇവര്‍ പറയുന്നു. അതേസമയം കുഞ്ഞിനെ രണ്ടാനച്ഛന്‍ മര്‍ദിച്ചതാണ് എന്നു സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാനായില്ലെന്നു പൊലീസ് പറയുന്നു. കുഞ്ഞിന്റെ പരുക്കു വിവരങ്ങള്‍ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വിടുമെന്നാണ് അറിയുന്നത്.