Friday, March 29, 2024
keralaNews

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് വഴിയൊരുക്കണം.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയ രാജ്യത്ത്,ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും, സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുവാന്‍ നടപടി എടുക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍ ആവശ്യപെട്ടു.യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുട്ടപ്പള്ളി ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ പഠിക്കുന്ന അഞ്ചു കുട്ടികള്‍ക്ക് മൊബൈല്‍ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.പൂഞ്ഞാര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബോബന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുമ എം, വാര്‍ഡ് മെമ്പര്‍ മറിയാമ്മ മാത്തുക്കുട്ടി, ഷിബു ഐരേക്കാവില്‍, കെ സി തോമസ് കണിയാമ്പുഴയ്ക്കല്‍, സനീഷ് സെബാസ്റ്റ്യന്‍, ഷിജോ ചേറുവാഴക്കൂന്നേല്‍, ശ്രീമതി റഹ്‌മത് ബീഗം എന്നിവര്‍ പ്രസംഗിച്ചു.