Friday, May 10, 2024
keralaLocal NewsNewspolitics

എരുമേലി പഞ്ചായത്തില്‍ കോണ്‍ഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി.

എരുമേലിയില്‍ കഴിഞ്ഞ ആറ് മാസത്തെ കാത്തിരിപ്പിനൊട്ടുവില്‍ എല്‍ ഡി എഫ് ഭരണത്തിനെതിരെ കോണ്‍ഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം കാഞ്ഞിരപ്പള്ളി ബി ഡി ഒക്കാണ് നോട്ടീസ് നല്‍കിയത്. ഭരണ സമിതിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാദുവായതിനെ തുടര്‍ന്നാണ് 23 ല്‍ ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഉള്‍പ്പെടെ 12 പേരുടെ പിന്തുന്ന ഉണ്ടായിട്ടും ഭരണത്തിലേറാന്‍ കഴിയാതെ പോകുകയായിരുന്നു.കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാദുവായ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ നേരിട്ട് ഇടപെടേണ്ട സാഹചര്യം കൂടി ഉണ്ടാകുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഇ .ജെ ബിനോയ് ഇലവുങ്കലിന്റെ നിലപാടാണ് നിര്‍ണ്ണായകമായത്. പിന്തുണക്കായി കോണ്‍ഗ്രസുമായി കരാറും ഉണ്ടാക്കിയിരുന്നെങ്കിലും ഭരണം നഷ്ടപ്പെട്ടതോടെ കരാര്‍ പ്രതിസന്ധിയിലാകുകയായിരുന്നു .

കോണ്‍ഗ്രസും – സ്വത്താന്ത്രാഗവും തമ്മിലുള്ള കരാര്‍ ‘കേരളബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസ് ‘ കഴിഞ്ഞ ദിവസം വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു . അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസില്‍ ഒരു മാസത്തെ നടപടികള്‍ക്ക് ശേഷം മാത്രമേ വോട്ടെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകൂ. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്റ് കാര്യ സമിതിയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. റ്റോമി കല്ലാനി,കെപി സി സി സെക്രട്ടറി അഡ്വ. പി എ സലിം , മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് , റോയ് കപ്പിലുമാക്കല്‍ , എ ആര്‍ രാജപ്പന്‍ നായര്‍ , നേതാക്കളായ പ്രകാശ് പുളിക്കന്‍ , നാസര്‍ പനച്ചി, പ്രകാശ് പുളിക്കന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.