Monday, April 29, 2024
keralaNews

സ്വാതന്ത്വ സമരസേനാനി എം കെ രവീന്ദ്രൻ വൈദ്യർ കിഴക്കൻ മേഖയുടെ അഭിമാനമാണ് ;കെ ജെ തോമസ്  

സ്വാതന്ത്വ സമര സേനാനി എം കെ രവീന്ദ്രൻ വൈദ്യർ കിഴക്കൻ  മേഖലയുടെ  അഭിമാനമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് പറഞ്ഞു.എം കെ രവീന്ദ്രൻ വൈദ്യരുടെ 96-ാo ജൻമദിനാഘോഷം  ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.മടുക്ക മാങ്കഴി ഭവനവളപ്പിൽ സി പി ഐ എം കോരുത്തോട് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച ജൻമദിനാഘോഷ ചടങ്ങളിൽ ലോക്കൽ  സെക്രട്ടറി  പി കെ  സുധീർ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ. രാ ജേഷ്, ഏരിയാ കമ്മറ്റിയംഗങ്ങളായെ  കെ. എം രാ ജേഷ്, സി വി അനിൽകുമാർ , പി എസ് സുരേന്ദ്രൻ , റജീനാ റഫീഖ് , കോരുത്തോട് സി കേശവൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ  ഹെഡ് മാസ്ററ്റർ സി ബി , വി എൻ പീതാബരൻ , ശശി അമ്പല വീട്ടിൽ, പഞ്ചായത്ത് മെംബർ ഗിരിജാ സുശീലൻ എന്നിവർ സംസാരിച്ചു.