Thursday, May 16, 2024
keralaLocal NewsNews

എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ കര്‍ഷക സംഘം ധര്‍ണ്ണ നടത്തി

എരുമേലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘം എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. കര്‍ഷക സംഘം ഏരിയ സെക്രട്ടറി റ്റി സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ സി പി എം ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു.

കര്‍ഷകരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുക, വനം വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കുക, വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുക, വന്യമൃഗങ്ങള്‍ മൂലം നഷ്ടം വരുന്ന കാര്‍ഷിക വിളകള്‍ക്ക് ഇരട്ടി നഷ്ടപരിഹാരം നല്‍കുക, ഫോറസ്റ്റ് സെറ്റില്‍മെന്റ് ഭൂമിക്ക് പട്ടയം അനുവദിക്കുക, 1977- ന് മുന്‍പ് ഭൂമി കൈവശം ഉള്ള എല്ലാ കര്‍ഷകര്‍ക്കും പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ . പി എന്‍ പ്രഭാകരന്‍, എസ് ഷാജി,പി കെ അബ്ദുല്‍ കരീം, ടി എസ് കൃഷ്ണകുമാര്‍ ,കെ എന്‍ ദാമോദരന്‍,ലതാ എബ്രഹാം,അദിതാ രതീഷ്,പി കെ ബാബു,പി ആര്‍ സാബു ,അജി കേ സി,കെ കെ ഭാസ്‌കരപിള്ള,എ ജി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.