Thursday, May 16, 2024
keralaNewspolitics

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. ഹരിത നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് പികെ നവാസ് എന്നിവര്‍ക്കെതിരെ കഴിഞ്ഞ മാസം 17 നാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറുകയായിരുന്നു. ഇതാദ്യമായാണ് നവാസിനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്. ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തില്‍ ഹരിത പ്രവര്‍ത്തകരെ അധിക്ഷേപിച്ചു എന്നാണ് പരാതി.