Saturday, April 20, 2024
keralaNews

ഗുരുവായൂരപ്പന് മരതകക്കല്ലു പതിച്ച 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചു

ഇന്ന് രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം ഭഗവാന്റെ സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്.
ഭാര്യ ജീത രവിപിള്ള ,മകന്‍ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മകന്‍ ഗണേഷിന്റെ വിവാഹം ഇന്ന്‌ ഗുരുവായൂരില്‍ വെച്ച് നടക്കുന്നുണ്ട്. അതിന്റെ മുന്നോടിയായാണ് കിരീട സമര്‍പ്പണം നടത്തിയത്.

വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാര്‍ ഗോള്‍ഡ് ആണ് നിര്‍മിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ,ദേവസ്വം ചെയര്‍ മാന്‍ അഡ്വ .കെ ബി മോഹന്‍ദാസ് , ഭരണ സമിതി അംഗങ്ങള്‍ ആയ കെ വി ഷാജി, കെ അജിത് , അഡ്മിനി സ്ട്രെറ്റര്‍ ബ്രിജകുമാരി , മുന്‍ ദേവസ്വം ഹെല്‍ത് സൂപ്പര്‍വൈസര്‍ അരവിന്ദന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.