Connect with us

Hi, what are you looking for?

india

സ്‌ഫോടകവസ്തു വികസിപ്പിച്ചു

ന്യൂഡല്‍ഹി: പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ സുപ്രധാന ചുവടുമായി ഭാരതം. അത്യന്തം മാരകമായ സ്‌ഫോടകവസ്തു സെബെക്‌സ്- 2 ( SEBEX 2) ന്റ പരീക്ഷണം നാവികസേന വിജയകരമായി പൂര്‍ത്തിയാക്കി. നാഗ്പൂരിലെ എം/എസ് ഇക്കണോമിക് എക്‌സ്‌പ്ലോസീവ്‌സ് ലിമിറ്റഡ് (EEL) സെബെക്‌സ്- 2 വികസിച്ചത്.

നിലവില്‍ ആണവ അടിത്തറയില്ലാത്ത ലോകത്തിലെ ഏറ്റവും ശക്തമായ സ്‌ഫോടകവസ്തുവാണ് ഇന്ത്യയുടെ സെബെക്‌സ്- 2.TNT എന്ന അളവുകോലിന്റെ അടിസ്ഥാനത്തിലാണ് സ്‌ഫോടക വസ്തുവിന്റെ പ്രഹരശേഷി വിലയിരുത്തുന്നത്. ഇതു പ്ര?കാരമാണ് സെബെക്‌സ് 2 ന്റെ പ്രകടനം അളന്നത്. വിപുലമായ പരിശോധനകള്‍ക്ക് ശേഷമാണ് സെബെക്‌സ്- 2 പരീക്ഷിക്കുന്നതിന് നാവികസേന അനുമതി നല്‍കിയത്.

ബോംബുകള്‍, പീരങ്കി ഷെല്ലുകള്‍ എന്നിവയില്‍ ഉപയോ?ഗിക്കാന്‍ തക്ക രീതിയിലാണ് ഇതിന്റെ ഘടന. ഡിഫന്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ സ്‌കീമിന് കീഴിലാണ് നാവികസേന സെബെക്‌സ്- 2 വിലയിരുത്തുകയും പരീക്ഷിക്കുകയും സര്‍ട്ടിഫൈ ചെയ്യുകയും ചെയ്തത്. പ്രതിരോധ ഉല്‍പ്പാദന കയറ്റുമതിയില്‍ വന്‍ കുതിച്ച് ചാട്ടമാണ് പുതിയ സാമഗ്രികളുടെ വരവോടെ ഇന്ത്യ കൈവരിക്കുക. ലോകരാജ്യങ്ങള്‍ ഇതിനകം തന്നെ സെബക്‌സ്- 2 അടക്കം നോട്ടമിട്ടു കഴിഞ്ഞു.

ഒരുകാലത്ത് ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, പ്രതിരോധ കയറ്റുമതിയില്‍ കുതിച്ചുയര്‍ന്നത് കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ്. 2024-25 ഓടെ പ്രതിരോധ ഉത്പാദന മേഖലയില്‍ 1,75,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...