Monday, May 6, 2024
keralaNewspolitics

സ്പീക്കറിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസ്

കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് കേസെടുത്തത്.

വാളയാര്‍ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി. എംബി രാജേഷിനും ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്‍ നിതില്‍ കണിച്ചേരിക്കെതിരെയുമായിരുന്നു പരാമര്‍ശം.

ഒരു ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്നാണ് പരാതി. നവംബര്‍ 20ന് നേരിട്ട് ഹാജരാകാന്‍ അഡ്വ. ജയശങ്കറിനോട് കോടതി ആവശ്യപ്പെട്ടു.