Monday, May 6, 2024
keralaNewspolitics

സ്ഥാനാര്‍ഥിത്വം ചരിത്ര നിയോഗമാണ് എരുമേലിയുടെ സമഗ്രവികസനം ലക്ഷ്യവും ; റോയ് കപ്പിലുമാക്കല്‍

മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് തന്നെ പരിഗണിച്ചത് ചരിത്രം നിയോഗമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന റോയി കപ്പിലുമാക്കല്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിത്വം അംഗീകാരമായി അനുഗ്രഹമായി കാണുന്നുവെന്നും എരുമേലിയുടെ വികസനകാര്യത്തില്‍ ഗ്രാമം ബ്ലോക്ക് ജനപ്രതിനിധികളുമായും മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സഹകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

കെ എസ് യു വിലൂടെ രാഷ്ട്രീയ രംഗ പ്രവേശനം നടത്തി താലൂക്ക് സെക്രട്ടറിയായും -പിന്നീട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് രാജ്യസുരക്ഷ ജോലിയില്‍ ഏര്‍പ്പെടുകയും ആറ് പ്രധാനമന്ത്രിമാര്‍,സോണിയ ഗാന്ധി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷ സംഘത്തിലെ അംഗമായും ജോലി ചെയ്തിട്ടുണ്ട്.20 വര്‍ഷത്തെ രാജ്യ സേവനത്തിന് ശേഷം തിരിച്ചെത്തിയ റോയി കപ്പിലുമാക്കല്‍ കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായി.കാഞ്ഞിരപ്പള്ളി ഗ്രാമീണ കാര്‍ഷിക വികസന ബാങ്കിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റ് ,
ഇഞ്ചിയാനി സര്‍വീസ് സഹകരണ ബാങ്കിനെ ഡയറക്ടര്‍ ബോര്‍ഡ് അംഗം,കഴിഞ്ഞ അഞ്ചുവര്‍ഷമായി മുണ്ടക്കയം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മി.റ്റി പ്രസിഡന്റ്,കൂടാതെ രണ്ടു വര്‍ഷമായി മുണ്ടക്കയം സഹകരണബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ച് വരികയാണ്.എരുമേലി ഡിവിഷന്‍ പരിധിയിലുള്ള എല്ലാവരുമായും സഹകരിച്ച് ശബരിമല തീര്‍ത്ഥാടനത്തിന് പ്രധാന കേന്ദ്രമായ എരുമേലിയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എരുമേലി ഗ്രാമപഞ്ചായത്തിലെ പ്രധാന പ്രശ്‌നമായ മാലിന്യ സംസ്‌കരണം,കുടിവെള്ളം,പാര്‍പ്പിടം അടക്കം വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയുടെ വികസനം ലോകശ്രദ്ധയില്‍ വരുന്ന കാര്യമാണെന്നും അതുകൊണ്ടുതന്നെ എരുമേലില്‍ വന്‍ വികസന മുന്നേറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.എരുമേലി വിമാനത്താവളം, ശബരിമല പ്രശ്‌നങ്ങള്‍ ഞങ്ങള്‍ അടക്കം കം എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ എല്ലാവരുമായി ഒരുമിച്ചു പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ്,ബിനു മറ്റക്കര , പ്രകാശ് പള്ളിക്കൂടം റ്റി കെ തങ്കച്ചന്‍ എന്നിവരും പങ്കെടുത്തു.