Wednesday, May 1, 2024
keralaNews

എനിക്ക് ദുഃഖവും സന്തോഷവുമില്ല :സന്തോഷിക്കേണ്ടത് ദിലീപ്;ബാലചന്ദ്രകുമാര്‍

നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ തനിക്ക് ദുഃഖമോ സന്തോഷമോ തോന്നുന്നില്ലെന്ന് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. കേസില്‍ ജാമ്യം കിട്ടിയതില്‍ സന്തോഷിക്കേണ്ടത് ദിലീപാണ്. ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി വെളിയില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അന്വേഷണത്തെ ബാധിക്കും. പ്രതി പ്രബലനാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.