Wednesday, May 15, 2024
keralaNews

നടപ്പാലം തകര്‍ന്നു വീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകള്‍ക്ക് പരിക്ക്മൂ;ന്ന് പേരുടെ നില ഗുരുതരം.

 

നടപ്പാലം തകര്‍ന്നു വീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകള്‍ക്ക് പരിക്ക്. വിഴിഞ്ഞം പുന്നകുളത്താണ് സംഭവം. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം ഉണ്ടായത്.കാലപ്പഴക്കം മൂലം ഉപയോഗിക്കാതിരുന്ന നടപ്പാലത്തില്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഷീജ, ഷിബി, ശ്രീദേവി,. സിന്ധുമോള്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശശികല,ശാന്ത എന്നിവരെ നെയ്യാറ്റിന്‍കര ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.