Saturday, April 27, 2024
keralaNews

ബിനീഷ് കോടിയേരിക്ക് തിരിച്ചടി.

ബിനീഷ് കോടിയേരിക്ക് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയാണ് ബിനീഷിന്റെ ആവശ്യം തള്ളിയത്. അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നും കേസ് അസാധു ആക്കണമെന്നുമായിരുന്നു ബിനീഷിന്റെ ആവശ്യം.
അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷ മൂന്ന് മണിക്ക് പരിഗണിക്കും. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് പരിഗണിയ്ക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ നാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിന്റെ ബിനാമി, അബ്ദുള്‍ ലത്തീഫ് ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടേറ്റ് മുന്‍പാകെ ഹാജരായേക്കുമെന്നും സൂചനയുണ്ട്.