Sunday, May 5, 2024
keralaNewspolitics

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ കെ.വി തോമസ്

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ കെ.വി. തോമസ്      പങ്കെടുക്കുന്നു.
സെമിനാര്‍ കണ്ണൂരില്‍ തുടങ്ങി. ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥി. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ചാണ് കെ.വി.തോമസ് സെമിനാറില്‍ പങ്കെടുക്കും.

സെമിനാറില്‍ പങ്കെടുക്കുന്നതിന്റ പേരില്‍അച്ചടക്ക നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ് സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയിലെത്തി.

ഹൈക്കമാന്റ് വിലക്കുകള്‍ കാറ്റില്‍ പറത്തിയാണ് അദ്ദേഹം വേദിയിലെത്തിയത്. മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകര്‍ കെവി തോമസിനെ സ്വീകരിച്ചത്. വേദിയിലെത്തിയ അദ്ദേഹത്തിനെ ഷാളിനൊപ്പം യേശുവിന്റെ ചിത്രവും നല്‍കിയാണ് സ്വീകരിച്ചത്.തുടര്‍ന്ന് കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി. കെവി തോമസിന്റെ നിലപാട് വിശദീകരണം പാര്‍ട്ടി വേദിയില്‍ വെച്ച് ഉണ്ടാകുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം. സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സെമിനാറില്‍ പങ്കെടുക്കുന്നു. കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായ തുടരുമെന്ന് അദ്ദേഹം രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.നടപടിയെ പേടിക്കുന്നില്ലെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ല. തന്നെ വിലക്കിയത് അപക്വമായ തീരുമാനമായിരുന്നോയെന്ന കാര്യം കാലം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.