Saturday, April 27, 2024
indiaNewsUncategorized

കരസേനയുടെ വാര്‍ കോളേജിന് പുതിയ മേധാവി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കരസേനയുടെ വാര്‍ കോളേജിന് പുതിയ മേധാവി. ലഫ്. ജനറല്‍ ദേവേന്ദ്ര പ്രതാപ് പാണ്ഡെ നിയമിതനായി.

മദ്ധ്യപ്രദേശില്‍ സ്ഥിതിചെയ്യുന്ന ആര്‍മി വാര്‍ കോളേജ് ചുമതല ജൂണ്‍ മാസമാദ്യം പാണ്ഡെ ഏറ്റെടുക്കും.

ജമ്മുകശ്മീരിലെ ചിനാര്‍ കോറിന്റെ മേധാവിയായി നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് പാണ്ഡെ. കശ്മീരിലെ ഭീകരര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തി ഏറെ പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര പ്രതാപ് പാണ്ഡെ. ചിനാര്‍ കോര്‍ കമാന്ററാകുന്നതിന് മുമ്പ് ടെറിട്ടോറിയല്‍ ആര്‍മിയുടെ മേധാവിയായിരുന്നു.

യുവസൈനികര്‍ക്ക് ലഭിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളിയുടെ സേവനമാണ്. നിലവില്‍ ചുമതല വഹിച്ചിരുന്ന ലെഫ്. ജനറല്‍ വി.എസ്.ശ്രീനിവാസന്‍ വിരമിക്കുന്നതിനാലാണ് പാണ്ഡെ ചുമതല ഏല്‍ക്കുന്നത്.

ഇന്ത്യന്‍ കരസേനയുടെ യുദ്ധകാലഘട്ട പരിശീലനം. വിവിധ മേഖലകളിലെ ഗവേഷണം. കരസേനയ്ക്കായുള്ള ആയുധങ്ങളും വാഹനങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കലടക്കം പഠിപ്പിക്കുന്ന സ്ഥാപനമാണ് വാര്‍ കോളേജ്.